Flash News

ഇന്ത്യയുടെ ഇമൈഗ്രേറ്റ് പദ്ധതിക്കെതിരേ യുഎഇ

ഇന്ത്യയുടെ ഇമൈഗ്രേറ്റ് പദ്ധതിക്കെതിരേ യുഎഇ
X


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇമൈഗ്രേറ്റ് പദ്ധതിക്കെതിരേ യുഎഇ. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയുടെ ഇമൈഗ്രേറ്റ് പദ്ധതിയെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നപ്പോഴാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രവാസികാര്യ വകുപ്പ് 2015ല്‍ ഡേറ്റാബേസ് അടിസ്ഥാനത്തിലുള്ള ഇമൈഗ്രേറ്റ് പദ്ധതി ആരംഭിക്കുന്നത്. കുടിയേറ്റക്കാരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും വിദേശതൊഴിലാളികളുടെയും കമ്പനികളുടെയും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും വിവരങ്ങള്‍ ഇമൈഗ്രേറ്റ് പദ്ധതി പ്രകാരം ശേഖരിച്ചു വരികയായിരുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഗര്‍ഫ് രാജ്യങ്ങളിലൊന്നാണ് യുഎഇ. യുഎഇയിലെ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഡോ. ബന്ന ഹിന്ദു പത്രത്തോടു പറഞ്ഞു. ഇക്കാര്യം പ്രവാസികാര്യ സെക്രട്ടറി ധ്യാനേശ്വര്‍ മുലേയെ ഈ മാസം ആദ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 15ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രട്ടറിയുമായും ഡോ. ബന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it