Flash News

ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയില്‍ മികച്ച പിന്തുണ നല്‍കി. എമിറേറ്റ്‌സ്

ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയില്‍ മികച്ച പിന്തുണ നല്‍കി. എമിറേറ്റ്‌സ്
X
EMIRATES

ദുബയ്:  ഇന്ത്യയുടെ അഭ്യന്തര വളര്‍ച്ചയില്‍ മികച്ച പിന്തുണ നല്‍കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എമിറേറ്റ്‌സ് 848 ദശലക്ഷം ഡോളറാണ് എമിറേറ്റസ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. 86,000 ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാനും 1.7 ബില്യണ്‍ ഡോളറിന് തുല്യമായ വിദേശ പണവും ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലേക്ക് ആഴ്ചയില്‍ 4,500 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ 4,800 പേര്‍ക്ക് കൂടി ജോലി നല്‍കാനും വിനോദ സഞ്ചാരികള്‍ വഴി 1.8 ബില്യണ്‍ ഡോളര്‍ കൂടി ഇന്ത്യയിലെത്തിക്കാനും കഴിയുമെന്ന് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് ഇസ്സ സുലൈമാന്‍ അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നതില്‍ 10.4 ശതമാനവും എമിറേറ്റ്‌സ് ആണ്. നിലവില്‍  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വിമാന കരാര്‍ പ്രകാരം ആഴ്ചയില്‍ 60,200 സീറ്റുകളിലാണ് എമിറേറ്റ്‌സിന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിച്ചിരിക്കുത്.
Next Story

RELATED STORIES

Share it