World

ഇന്ത്യയുടെയും ചൈനയുടെയും ശ്രമങ്ങളെ പ്രശംസിച്ച് ഗുത്തേറഷ്‌

കെയ്‌റോ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രതിബദ്ധതയെയും നേതൃപരമായ പങ്കിനെയും പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്.
ലോകത്തെ സാമ്പത്തിക ശക്തികളില്‍ ജി77 അംഗങ്ങളായ രണ്ടു രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രതിബദ്ധത കാണിക്കുന്നുണ്ട്. ഇന്ത്യയും ചൈനയുമാണത്- അദ്ദേഹം പറഞ്ഞു. ജി77 കൂട്ടായ്മയുടെ നേതൃത്വം ചൈന, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഈജിപ്ത് ഏറ്റെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകളാവുന്നത് ജി77 അംഗങ്ങളായ ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
സഖ്യരാജ്യങ്ങളും ചൈനയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്താല്‍ വിനാശകരമായ ദുരന്തങ്ങള്‍ നാം അനുഭവിക്കേണ്ടിവരില്ല. നിര്‍ഭാഗ്യവശാല്‍ നാം ഇപ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it