ഇന്ത്യയും പാകിസ്താനും ആണവ ഭീഷണി കുറയ്ക്കണം: ഒബാമ

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും ആണവായുധ ഭീഷണി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യയും പാകിസ്താനും ആര്‍ജിക്കുന്ന ആണവായുധ ശേഷി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെട്ടു പോവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചില രാജ്യങ്ങളിലെ വര്‍ധിച്ചുവരുന്ന ആണവശേഖരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും ഒബാമ വ്യക്തമാക്കി. ആണവായുധങ്ങള്‍ സായുധസംഘങ്ങളുടെ പക്കലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഐഎസ് പോലുള്ള സായുധസംഘടനകളുടെ പക്കല്‍ ആണവായുധങ്ങള്‍ എത്തിപ്പെട്ടാല്‍ ആഗോളസമൂഹത്തിന് ഗുരുതരമായ ഭീഷണിയാണുയര്‍ത്തുകയെന്നും ഒബാമ പറഞ്ഞു.
Next Story

RELATED STORIES

Share it