Flash News

ഇന്ത്യയും ജര്‍മനിയും എട്ടു കരാറുകളില്‍ ഒപ്പിട്ടു



ബെര്‍ലിന്‍:  ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വിഷയങ്ങളില്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ എട്ട് ഉഭയകക്ഷി കരാറുകളില്‍ നേതാക്കള്‍ ഒപ്പുവച്ചു.  സൈബര്‍ രാഷ്ട്രീയം, വികസന സംരംഭങ്ങള്‍, സുസ്ഥിര നഗരവികസനം, നൈപുണി വികസനം, ഡിജിറ്റലൈസേഷന്‍രംഗത്തെ സഹകരണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സംയുക്ത പ്രഖ്യാപനത്തില്‍  ഇരുനേതാക്കളും ഒപ്പുവച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മനി മുഖ്യ പങ്കാളിയാവും. സ്റ്റാര്‍ട്ടപ്പ് രംഗത്തെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യ-ജര്‍മനി ബന്ധത്തിന്റെ മുന്നോട്ടുപോക്ക് ശരിയായ ദിശയിലും വേഗത്തിലുമാണെന്നും സാമ്പത്തികബന്ധങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാവണമെന്നും ചര്‍ച്ചകള്‍ക്കുശേഷം ആന്‍ജല മെര്‍ക്കലിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യ വിശ്വസനീയമായ പങ്കാളിയാണെന്നു തെളിയിച്ചതായും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കാന്‍ സാധിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it