ഇന്ത്യയും ജപ്പാനും സംയുക്ത ആണവകരാറില്‍ ഒപ്പുവെച്ചു

ഇന്ത്യയും ജപ്പാനും സംയുക്ത ആണവകരാറില്‍ ഒപ്പുവെച്ചു
X
Shinso Abe with Modi

[related]

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും സംയുക്ത ആണവകരാറില്‍ ഒപ്പുവെച്ചു. സൈനികേതര ആണവോര്‍ജ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതുകൂടാതെ ബുള്ളറ്റ് ട്രെയിന്‍ കരാറിലും പ്രതിരോധ കരാറും ഉള്‍പ്പെടെ 98,000 കോടി രൂപയുടെ കരാറുകളിലാണ് രണ്ട് പേരും ഇന്ന് ഒപ്പുചാര്‍ത്തിയത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സാധ്യമായാല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്രചെയ്യാനാകും.
ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ വേഗതയാര്‍ന്നതാണ് മോഡിയുടെ പദ്ധതികളെന്ന് ജപ്പാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരെയും ഒപ്പം നിര്‍ത്തിയാണ് അദേഹം മുന്നോട്ട് പോകുന്നത്. കരുത്തുള്ള ജപ്പാന്‍ ഇന്ത്യക്കും കരുത്തുള്ള ഇന്ത്യ ജപ്പാനും ഗുണം ചെയ്യുമെന്നും ആബെ വ്യക്തമാക്കി.
Next Story

RELATED STORIES

Share it