Flash News

ഇന്ത്യയും ഇറ്റലിയും ആറ് കരാറുകളില്‍ ഒപ്പുവച്ചു


ന്യൂഡല്‍ഹി: ഊര്‍ജ, വാണിജ്യ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതടക്കം ഇന്ത്യയും ഇറ്റലിയും ആറ് കരാറുകളില്‍ ഒപ്പുവച്ചു. ഭീകരവാദം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പോളോ ജന്റിലോണിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഭീകരവാദവും സൈബര്‍ കുറ്റകൃത്യങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചതായി ജന്റിലോണിയുടെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു. ഇറ്റലി യൂറോപ്യന്‍ യൂനിയനിലെ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വാണിജ്യ പങ്കാളിയാണ്. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ് ജന്റിലോണിയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും കണ്ടിരുന്നു.
Next Story

RELATED STORIES

Share it