ഇന്ത്യയില്‍ 35 ദശലക്ഷം നിദ്രാതടസ്സ രോഗബാധിതരെന്ന് പഠനം

കൊച്ചി: ഇന്ത്യയില്‍ 30 മുതല്‍ 35 ദശലക്ഷം വരെ ആളുകള്‍ നിദ്രാതടസ്സ രോഗബാധിതരാണെന്ന് ഫിലിപ്‌സ് ഫെല്‍ത്ത്‌കെയര്‍ ഇന്ത്യയും കാറ്റര്‍പില്ലേഴ്‌സ് മാര്‍ക്കറ്റ് റിസര്‍ച്ചും നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഉറക്കമില്ലായ്മയും നിദ്രാതടസ്സങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്നതാണെന്ന് എറണാകുളം കിംസ് ആശുപത്രിയിലെ ഡോ. പര്‍മേസ് വ്യക്തമാക്കി.
പകല്‍സമയത്തെ ഉറക്കംതൂങ്ങല്‍, ഏകാഗ്രതയില്ലായ്മ, ഉല്‍പാദനക്ഷമതയിലും ജീവിത നിലവാരത്തിലുമുള്ള പ്രത്യാഘാതം എന്നിങ്ങനെ ഒബ്‌സ്ട്രക്ടീവ് സ്ലീപ് ആപ്‌നിയയുടെ ലക്ഷണങ്ങള്‍ നിരവധിയാണ്. നിദ്രാതടസ്സം ഉള്ളവരില്‍ 53 ശതമാനത്തിലധികം പേര്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങളില്ലാത്തവര്‍ 21 ശതമാനം മാത്രമാണ്. നിദ്രാതടസ്സ രോഗബാധിതരില്‍ 14 ശതമാനത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട്. ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ 84 ശതമാനവും ശക്തമായ കൂര്‍ക്കംവലി ഉള്ളവരാണെും ഡോ. പര്‍മേസ് വ്യക്തമാക്കി.
ജീവിതശൈലിയിലെ പ്രത്യേകതകളാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ്പ് ആപ്‌നിയ പോലുള്ള നിദ്രാപരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. ഇടവിട്ടുള്ള ശ്വാസതടസ്സം, ഉച്ചത്തിലുള്ള കൂര്‍ക്കംവലി, ഉണരുമ്പോള്‍ വായ വരണ്ടിരിക്കല്‍, തൊണ്ടവേദന, പകല്‍സമയത്തെ അമിതമായ ഉറക്കം എന്നിവയെല്ലാം നിദ്രാതകരാറുകളുടെ സാധാരണ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it