Flash News

ഇന്ത്യയില്‍ 20 ലക്ഷത്തിലേറെ കുട്ടികള്‍ അഞ്ചാംപനി പ്രതിരോധത്തിനു പുറത്ത്‌



ന്യൂഡല്‍ഹി: രാജ്യത്ത് 20,90,000 കുട്ടികള്‍ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെന്നു റിപോര്‍ട്ട്. ലോകത്ത് 20.8 ദശലക്ഷം കുട്ടികള്‍ അഞ്ചാംപനി തടയുന്നതിനു കുത്തിവയ്പ് സ്വീകരിച്ചിട്ടില്ല. ഇതില്‍ പകുതിയിലേറെയും ആറു രാജ്യങ്ങളിലെ കുട്ടികളാണ്. നൈജീരിയ (3.3 മില്യണ്‍), ഇന്ത്യ (2.9 മില്യണ്‍), പാകിസ്താന്‍ (2.0 മില്യണ്‍), ഇന്‍ന്തോനീസ്യ (1.2 മില്യണ്‍), എത്യോപ്യ (2.9 മില്യണ്‍), കോംഗോ (0.70 മില്യണ്‍) എന്നിവയാണ് ഈ രാജ്യങ്ങളെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ 90,000 പേര്‍ അഞ്ചാംപനി മൂലം മരിച്ചിട്ടുണ്ടെന്നാണു കണക്ക്. 2000ത്തില്‍ 5,50,000 പേര്‍ അഞ്ചാംപനി മൂലം മരിച്ചിരുന്നു. 2016ല്‍ അതില്‍ എട്ടു ശതമാനം കുറവുണ്ടായി. അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് മൂലം പ്രതിവര്‍ഷം ശരാശരി 1.3 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും അഞ്ചാംപനിയില്ലാതെ ലോകം സാധ്യമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. മീസില്‍സ് ആന്റ് റൂബെല്ല ഇനിഷ്യേറ്റീസ് ആണു റിപോര്‍ട്ട് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it