Business

ഇന്ത്യയില്‍ 194.6 ദശലക്ഷം ജനങ്ങള്‍ക്ക് പോഷകക്കുറവ്

ഇന്ത്യയില്‍ 194.6 ദശലക്ഷം ജനങ്ങള്‍ക്ക് പോഷകക്കുറവ്
X
malntrition

 
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകക്കുറവ് അനുഭവിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് സാമ്പത്തിക സര്‍വ്വെ.  194.6 ദശലക്ഷം ജനങ്ങളാണ് ഇന്ത്യയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. ജനസംഖ്യയുടെ 27 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധന പാവങ്ങളുടെ ജീവിതത്തെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. തുച്ഛമായ വരുമാനത്തിന്റെ ഏറിയ പങ്കും ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരുന്നു. ഭക്ഷ്യസബ്‌സിഡി നല്‍കുന്നതോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ വില മാറ്റമില്ലാതെ നിര്‍ത്തേതും പാവങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ അത്യാവശ്യമാണ്. ലോകത്ത് ഭക്ഷ്യ പദ്ധതികള്‍ ഏറെയുള്ളത് ഇന്ത്യയിലാണെന്നും സര്‍വ്വേ അവകാശപ്പെടുന്നുണ്ട്.
രാജ്യത്തെ 57 ശതമാനം വീടുകളിലും പ്രതിദിനം 2160 കിലോ കലോറിയില്‍ കുറവാണ് ഭക്ഷണത്തിലൂടെ ലഭ്യമാവുന്നത്. എന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ ആളോഹരി പ്രോട്ടീന്‍ ലഭ്യത സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരില്‍ പ്രതിദിനം 43 ഗ്രാം ആയും മുകള്‍തട്ടിലുള്ളവരില്‍ പ്രതിദിനം 91 ഗ്രാമും ആയി ഉയര്‍ന്നു. നഗരങ്ങളില്‍ ഇത് യഥാക്രമം 44 ഗ്രാമും 87 ഗ്രാമും ആയി ഉയര്‍ന്നു.
Next Story

RELATED STORIES

Share it