Life Style

ഇന്ത്യയില്‍ 15 ലക്ഷം ശ്വാസകോശ രോഗ ബാധിതരെന്നു പഠനം

കൊച്ചി: ലോകമെമ്പാടും ഭീതി പരത്തുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്ന ശ്വാസകോശ രോഗം ഇന്ത്യയില്‍ 15 ലക്ഷം പേരെ ബാധിച്ചതായി റിപോര്‍ട്ട്. മരണത്തിനിടയാക്കുന്ന കാരണങ്ങളില്‍ മൂന്നാമത്തേതായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമേരിക്കയും യൂറോപ്പും കണക്കിലെടുത്താല്‍ ഇന്ത്യയില്‍ നാലിരട്ടിയോളം പേര്‍ സിഒപിഡിമൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുക, വ്യവസായ മലിനീകരണം, പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന മാലിന്യങ്ങള്‍ തുടങ്ങിയവ സിഒപിഡിക്ക് കാരണമാണെന്ന് പ്രമുഖ ശ്വാസകോശ ചികില്‍സകനായ ഡോ. പ്രദീപ് വല്‍സലന്‍ ചൂണ്ടിക്കാട്ടുന്നു.
സിഒപിഡി ഉള്ളവരില്‍ 25 മുതല്‍ 50 ശതമാനം വരെ പേര്‍ തങ്ങള്‍ക്ക് ഈ രോഗമുണ്ടെന്നത് സംബന്ധിച്ച് ബോധവാന്‍മാരല്ലെന്നാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യഘട്ടങ്ങളില്‍ രോഗം തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണമെന്നൂം ഡോ. പ്രദീപ് വല്‍സലന്‍ പറഞ്ഞു.ആസ്തമ, സിഒപിഡി രോഗികളുടെ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പരാതികള്‍ സമാനമാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായ രോഗനിര്‍ണയം നിര്‍ണായകവുമാണ്. രോഗം കലശലായി ശ്വാസകോശാഘാതത്തിന് സാധ്യതയേറെയുള്ള ഘട്ടത്തിലാണ് ഭൂരിഭാഗം രോഗികളും ഡോക്ടര്‍മാരെ സമീപിക്കുന്നത്.
ലക്ഷണങ്ങളില്‍ നിന്നും നേരത്തേയുള്ള സിഒപിഡി രോഗനിര്‍ണയം സാധ്യമാക്കാം.ആറ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സിഒപിഡി സാധ്യത നിരാകരിക്കാനോ അല്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി കൃത്യമായ രോഗനിര്‍ണയത്തിലേക്ക് പോവാനോ ഇന്ന് ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നും ഡോ. പ്രദീപ് വല്‍സലന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it