Flash News

ഇന്ത്യയില്‍ 14.4 ദശലക്ഷം കുട്ടികള്‍ക്ക് പൊണ്ണത്തടി



വാഷിങ്ടണ്‍: പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ലോക രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. ഇന്ത്യയിലെ 14.4 ദശലക്ഷം കുട്ടികളും അമിതഭാരം ഉള്ളവരാണെന്നാണ് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്റെ കണ്ടെത്തല്‍. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. ലോകത്തൊട്ടാകെ രണ്ടു ബില്യന്‍ ആളുകള്‍ പൊണ്ണത്തടി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ മൂലം മരണപ്പെടുന്നവരുടെ നിരക്കു വര്‍ധിച്ചതായും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 2015ല്‍ നാലു ദശലക്ഷം ആളുകള്‍ അമിതഭാരം മൂലമുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരാണ്. ഇതില്‍ 40 ശതമാനം ആളുകളും ശരീരത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാവുന്ന (ബിഎംഐ) ക്രമക്കേടുകള്‍ കാരണം മരണപ്പെടുന്നവരാണ്. ബിഎംഐ 30ല്‍ കവിഞ്ഞാലാണ് പൊണ്ണത്തടിയായി കണക്കാക്കുക. ലോകത്ത് ആകെ 108 ദശലക്ഷം കുട്ടികളും 600 ദശലക്ഷം മുതിര്‍ന്നവര്‍ക്കും പൊണ്ണത്തടി മൂലമുള്ള പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്കുകള്‍. പൊണ്ണത്തടിയുള്ള മുതിര്‍ന്നവര്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്ക (79.4 മില്യന്‍)യിലാണ്. ചൈനയാണ് മുതിര്‍ന്നവരിലെ പൊണ്ണത്തടിയില്‍ രണ്ടാമത്. 195 രാജ്യങ്ങളിലായി 1980 മുതല്‍ 2015 വരെ നടത്തിയ പഠനത്തിലാണ് പൊണ്ണത്തടി വലിയൊരു ആരോഗ്യപ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. ശരീരാനുപാതത്തില്‍ കവിഞ്ഞ കൊഴുപ്പിന്റെ വര്‍ധന കാന്‍സറിനു കാരണമാവുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊണ്ണത്തടിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയും വര്‍ഷംതോറും പ്രതിജ്ഞാബദ്ധമായി നടപ്പാക്കിയാല്‍ മാത്രമേ ഈ വെല്ലുവിളിയെ നേരിടാന്‍ സാധിക്കൂ എന്നു വാഷിങ്ടണ്‍ സര്‍വകലാശാലാ അധ്യാപകന്‍ ക്രിസ്റ്റഫര്‍ മുറേ പറഞ്ഞു.
Next Story

RELATED STORIES

Share it