Flash News

ഇന്ത്യയില്‍ ബീഫ് വില്‍പ്പനക്കാര്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍: രജീന്ദര്‍ സച്ചാര്‍

ഇന്ത്യയില്‍ ബീഫ് വില്‍പ്പനക്കാര്‍ ഭൂരിപക്ഷവും  ഹിന്ദുക്കള്‍: രജീന്ദര്‍ സച്ചാര്‍
X
rejeender-sachar



ആഗ്ര; ഇന്ത്യയില്‍ ബീഫ് വില്‍പ്പനക്കാരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍.ഇന്ത്യയില്‍ 95ശതമാനം ബീഫ് വില്‍പ്പന നടത്തുന്നത് ഹിന്ദുക്കളാണ്. ഈ സത്യം മറിച്ചുപിടിച്ചാണ് പലരും വിവാദം ഉണ്ടാക്കുന്നതെന്നും ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവെ സച്ചാര്‍ പറഞ്ഞു.

ബീഫ് വിവാദത്തിന്റെ പേരില്‍ ദാദ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മനുഷ്യത്വത്തിന്റെ മരണമാണ് ദാദ്രിയില്‍ സംഭവിച്ചത്. ഞാനും ബീഫ് കഴിക്കാറുണ്ട്. എം പിമാരും എം എല്‍ എമാര്‍ക്കും ബീഫിന്റെ കമ്പനിയുണ്ട്. എന്നിട്ടും തീവ്ര ഹിന്ദുക്കള്‍  എന്തിനാണ് സാധാരണക്കാരനെ ഉന്നംവയ്ക്കുന്നതെന്നും സച്ചാര്‍ ചോദിച്ചു. 2006ല്‍  മുസ്‌ലിങ്ങള്‍ക്ക് സംവരണവേണമെന്ന് വ്യക്തമാക്കിയത് രജീന്ദര്‍ അധ്യക്ഷനായ കമ്മിറ്റിയാണ്.
Next Story

RELATED STORIES

Share it