ഇന്ത്യയില്‍ ഫ്രീ ബേസിക് സേവനം ഫേസ്ബുക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്ന ഫ്രീ ബേസിക് സേവനം ഇന്ത്യയില്‍ നടപ്പാക്കുന്നതില്‍നിന്ന് ഫേസ്ബുക്ക് പിന്‍മാറി. സേവനങ്ങളുടെ സ്വഭാവമനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന നടപടി നിര്‍ത്തണമെന്ന ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് സേവനങ്ങള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള ഫേസ്ബുക്ക് തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രാദേശിക കമ്പനികളുമായി സഹകരിച്ചു നടത്താനിരുന്ന ഫ്രീ ബേസിക് സേവനത്തിന്റെ ഇന്ത്യന്‍ പങ്കാളി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആണ്. ഏതാനും സൈറ്റുകള്‍ മാത്രമാണ് ഫ്രീ ബേസിക് സംവിധാനത്തില്‍ ലഭ്യമാവുക. സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിയുകയാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it