ഇന്ത്യയില്‍ പീഡനം വ്യാപകമെന്ന് യുഎസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യുഎസ് സെനറ്റര്‍മാര്‍ ഇന്ത്യയില്‍ രൂക്ഷമായ മനുഷ്യാവകാശലംഘനം നടക്കുകയാണന്ന വിമര്‍ശനവുമായി രംഗത്തെത്തി. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ഇന്ത്യന്‍ സാഹചര്യങ്ങളെപ്പറ്റി ഹിയറിങ് നടത്തുമ്പോഴാണ്് ഇന്ത്യയില്‍ 1.2 കോടി അടിമകളുണ്ടെന്നും രാജ്യത്ത് പൗരസമൂഹവും സന്നദ്ധസംഘടനകളും നിരന്തരമായി വേട്ടയാടപ്പെടുകയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചത്.ക്രൈസ്തവരും ദലിതുകളും മുസ്‌ലിംകളും വലിയ പീഡനത്തിനിരയാവുന്നുവെന്നും ഭരണകൂടം ക്രൈസ്തവസംഘടനകളെ പ്രത്യേകം ഉന്നംവയ്ക്കുന്നുവെന്നും അവര്‍ പറഞ്ഞു. ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പില്‍ അംഗമാവാനുള്ള ഇന്ത്യന്‍ ശ്രമത്തെ സെനറ്റര്‍ എഡ് മാര്‍ക്കെ ശക്തമായി എതിര്‍ത്തു. അത് ഉപഭൂഖണ്ഡത്തില്‍ അണ്വായുധമല്‍സരം ശക്തിപ്പെടുത്താനേ സഹായിക്കു എന്നു മാര്‍ക്കെ പറഞ്ഞു.യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ നിശാ ബിസ്‌വാളിനെതിരേയായിരുന്നു പ്രധാന വിമര്‍ശനം. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുമ്പാകെ മൊഴിനല്‍കുകയായിരുന്നു അവര്‍. കമ്മിറ്റി ചെയര്‍മാനും റിപബ്ലിക്കന്‍ നേതാവുമായ ബോബ് കോര്‍ക്കറായിരുന്നു ഇന്തോ-യുഎസ് ബന്ധങ്ങളെ ചോദ്യംചെയ്യുന്നതില്‍ പ്രമുഖന്‍.
Next Story

RELATED STORIES

Share it