Flash News

ഇന്ത്യയില്‍ നിന്നും ഗുളികകള്‍ ദുബയിലെത്തിച്ചവര്‍ക്ക് 10 വര്‍ഷം തടവ്

ദുബയ്:  ഇന്ത്യയില്‍ നിന്നും മയക്ക് മരുന്ന് വിഭാഗത്തില്‍ പെട്ട 30 ലക്ഷം ട്രെമഡോല്‍ ഗുളികകള്‍ ഇറക്കുമതി ചെയ്ത രണ്ട് ഇറാനിയന്‍ വ്യാപാരികള്‍ക്ക് 10 വര്‍ഷം തടവും 20,000 ദിര്‍ഹം പിഴ അടക്കാനും ദുബയ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്താനും കോടതി വിധിച്ചിട്ടുണ്ട്.

ജനുവരി 15 ന് ദുബയ് പോര്‍ട്ടില്‍ നടന്ന എക്‌സറേ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്ക് മരുന്ന് പിടികൂടിയത്. ഇറാനിലേക്ക് കൊണ്ട് പോകാനായിട്ടാണ് മയക്ക് മരുന്ന് ഇറക്കുമതി ചെയ്തതെന്ന് ദുബയ് പോലീസിന്റെ നാര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ വ്യാപാരികള്‍ വാദിച്ചിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുമ്പും നിരവധി തവണ ഈ സ്ഥാപനം ഇതു പോലെ ഇറക്കുമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇറാനിലെ ആശുപത്രികളിലേക്ക് വിതരണം ചെയ്യാനാണ് ഗുളികകള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് ഇറാനി വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയത്തില്‍ ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും ദുബയ് പോലീസ് നടത്തിയ അന്യേഷണത്തില്‍ വ്യക്തമായിരുന്നു.

Next Story

RELATED STORIES

Share it