Flash News

ഇന്ത്യയില്‍ നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയം: സോണിയ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ഭീഷണി നേരിടുന്നുവെന്ന് മുന്‍ കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.  ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരും. ഇന്ത്യയി ല്‍ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.നമ്മള്‍ ഭയപ്പെടുന്നവരോ മുട്ടുമടക്കുന്നവരോഅല്ല, നമ്മുടെ പോരാട്ടം ഇന്ത്യയുടെ ആത്മാവിന് വേണ്ടിയാണ്. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ ദിനംപ്രതി ആക്രമിക്കപ്പെടുകയാണ്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതിനെതിരേ ഏതുതരത്തിലുള്ള ത്യാഗം ചെയ്യാനും തയ്യാറാവണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് സോണിയ അഭ്യര്‍ഥിച്ചു. പല നിയമനിര്‍മാണത്തിന്റെയും ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മാറ്റത്തിന് വഴി തെളിക്കാന്‍ രാഹുലിന് കഴിയുമെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ പറഞ്ഞു.കഴിഞ്ഞ 19 വര്‍ഷമായി കോ ണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയഗാന്ധി വികാരനിര്‍ഭരമായ വിടവാങ്ങല്‍  പ്രസംഗമാണ് നടത്തിയത്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുലിന് എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അര്‍പ്പിച്ചുകൊണ്ടാണ് സോണിയ പ്രസംഗം ആരംഭിച്ചത്. രാഹുല്‍ എന്റെ മകനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ ഞാന്‍ പ്രശംസിക്കുന്നത് ശരിയല്ല. പക്ഷേ, അദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം വ്യക്തിപരമായി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതാണ് രാഹുലിന് കരുത്ത് പകര്‍ന്നതും. രാഹുലിന്റെ കരുത്തിലും ക്ഷമയിലും എനിക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.താന്‍ അധ്യക്ഷപദവി ഏറ്റെടുത്ത ആദ്യവര്‍ഷങ്ങളില്‍ നാം ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ഇത്. പിന്നീടുള്ള 10 വര്‍ഷം മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കി. അത് ജനോപകാരപ്രദമായ സര്‍ക്കാരായിരുന്നു. ഭക്ഷണം, അറിവ്, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ നടപ്പാക്കി. കൂടാതെ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് വേണ്ടി വളരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുവെന്നും സോണിയ അവകാശപ്പെട്ടു. ഞാന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടി മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് നാം ഒരുമിച്ച് നിന്ന് മൂല്യങ്ങള്‍ മുറുകെ പിടിച്ച് നൂറു കോടിയിലധികം ജനങ്ങളുടെ വിശ്വാസം നേടി. എന്റെ പ്രിയപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ നിങ്ങള്‍ കേവലം എന്റെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല, എന്റെ വഴികാട്ടികളാണ് - സോണിയ പറഞ്ഞു.
Next Story

RELATED STORIES

Share it