Flash News

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കുന്നത് വെറും രണ്ട് മിനിറ്റ്‌



ന്യൂഡല്‍ഹി: രോഗികളെ പരിശോധിക്കാന്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ചെലവഴിക്കുന്നത് ശരാശരി രണ്ട് മിനിറ്റ് മാത്രമെന്ന് അന്താരാഷ്ട്ര പഠനം. ബ്രിട്ടിഷ് മെഡിക്കല്‍ ജേണലായ ബിഎംജെ ഓപ്പണ്‍ 15 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ഇക്കാര്യത്തില്‍ അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയെക്കാള്‍ പിന്നിലാണ്. ബംഗ്ലാദേശില്‍ 48 സെക്കന്റും പാകിസ്താനില്‍ 1.3 മിനിറ്റുമാണ്. 2015ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച പ്രാഥമിക പരിശോധന സമയമാണ് പഠനവിധേയമാക്കിയത്്. കുറഞ്ഞ പരിശോധനാസമയം രോഗികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്നും പഠനം പറയുന്നു. സ്വീഡന്‍, നോര്‍വേ, അമേരിക്ക തുടങ്ങിയ വികസിതരാജ്യങ്ങളില്‍ ശരാശരി പരിശോധനാസമയം 20 മിനിറ്റില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. സ്വീഡനില്‍ 22.5 മിനിറ്റാണു ഡോക്ടര്‍മാര്‍ ഒരു രോഗിക്കുവേണ്ടി ചെലവഴിക്കുന്നത്്. ലോകജനസംഖ്യയുടെ പകുതിയിലധികം ജനങ്ങള്‍ വസിക്കുന്ന 15 രാജ്യങ്ങളില്‍ പരിശോധനാസമയം അഞ്ച് മിനിറ്റില്‍ കൂടുതലെടുക്കുന്നില്ല. അഞ്ച് മിനിറ്റില്‍ കുറവ് പരിശോധനയ്‌ക്കെടുക്കുന്നത് ഗുണകരമാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it