Flash News

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലിംകള്‍ ബീഫ് ഉപേക്ഷിക്കണം: ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്നു ബി ജെ പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രസ്താവന വിവാദമായതോടെ ഖട്ടര്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് തടിതപ്പി. ഇന്ത്യയില്‍ പശു വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്‌ലിംകള്‍ക്ക് ബീഫ് ഉപേക്ഷിച്ചാല്‍ ഇന്ത്യയില്‍ ജീവിക്കാമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞെതായി പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുസ്‌ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടെയങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നും ചോദിച്ച ഖട്ടര്‍ ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് പറഞ്ഞതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും ബഹുമാനിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞത് പത്രം വളച്ചൊടിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ജവഹര്‍ യാദവ് ആരോപിച്ചു.
Next Story

RELATED STORIES

Share it