Flash News

ഇന്ത്യയില്‍ കടുത്ത പോഷകാഹാരക്കുറവെന്ന് പഠനം



ലണ്ടന്‍: ഇന്ത്യക്കാരില്‍ കടുത്ത പോഷകാഹാരക്കുറവുള്ളതായി ആഗോള പഠന റിപോര്‍ട്ട്. ഇന്ത്യയില്‍ പ്രത്യുല്‍പാദന പ്രായമെത്തിയ പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്കും വിളര്‍ച്ചയുണ്ടെന്നും ഇന്നലെ പുറത്തുവന്ന “ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപോര്‍ട്ട് 2017’ വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 140 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുന്ന കുട്ടികളിലെ വളര്‍ച്ചക്കുറവ്, പ്രത്യുല്‍പാദന പ്രായമെത്തിയ സ്ത്രീകളില്‍ കാണുന്ന വിളര്‍ച്ച, സ്ത്രീകളിലെ അമിതഭാരം എന്നിവയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുമ്പിലാണ്. രാജ്യത്ത് അഞ്ചു വയസ്സിനു താഴെയുള്ള 38 ശതമാനം കുട്ടികളിലും വളര്‍ച്ചക്കുറവ് ഉണ്ട്. കൂടാതെ, ബുദ്ധിവികാസത്തിലും പ്രശ്‌നങ്ങളുണ്ട്.മസ്തിഷ്‌കശേഷിക്ക് സാരമായ കോട്ടം സംഭവിക്കുന്നതായും കണക്കുകള്‍ പറയുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 21 ശതമാനം കുട്ടികളും അവരുടെ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണെന്നും കണക്കുകള്‍ പറയുന്നു. പ്രത്യുല്‍പാദന പ്രായത്തിലുള്ള 51 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുണ്ട്. കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നതാണ് ഇത്. പ്രായപൂര്‍ത്തിയായവരില്‍ 22 ശതമാനവും അമിതഭാരത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണ്.അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ഉയരത്തിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനു സാധിച്ചിട്ടുണ്ട്. എങ്കിലും സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ പിറകിലാണ്. “പോഷകാഹാരക്കുറവിന്റെയും അമിതഭാരത്തിന്റെയും ഇരട്ടി ചുവടാണ് ഇന്ത്യക്കുമേലുള്ളത് എന്ന് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it