ഇന്ത്യയില്‍ ഐഎസ് ആക്രമണ സാധ്യത; സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

ഇന്ത്യയില്‍ ഐഎസ് ആക്രമണ സാധ്യത; സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം
X
paris
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്നും പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ പുനര്‍പരിശോധിക്കണമെന്നും  കേന്ദ്രആഭ്യന്തരമന്ത്രാലയം.രാജ്യത്ത് ഐഎസ്/ഐഎസ്‌ഐഎല്‍  തുടങ്ങിയിട്ടില്ല.എന്നിരുന്നാലും ഐഎസ്-സ്‌പോണ്‍സേര്‍ഡ് തീവ്രവാദ ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടത്താനുള്ള സാധ്യത  ചില തീവ്രവാദ ഗ്രൂപ്പുകള്‍ പരിശോധിച്ച് വരുന്നുണ്ട്.ഇതിന് ഉപയോഗിക്കാനായി പ്രാദേശിക ജനങ്ങളിലെ ചില വിഭാഗത്തെ ആകര്‍ഷിക്കുകയും ചില യുവക്കാളെ മൗലികവത്കരിക്കുകയും ചെയ്യുന്നതില്‍ ഇവര്‍ വിജയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഐഎസിനോട് അനുഭാവമുള്ളവരോട് കഠിനമായ നിലപാട് സ്വീകരിക്കണമെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഇത്തരത്തില്‍ സംശയമുള്ളവരെ ബോധവത്കരിച്ച് വിടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
വിദേശ മിഷനുകള്‍,വിനോദ സഞ്ചാര കേന്ദ്രങ്ങള്‍,ചബാദ് ഹൗസുകള്‍ തുടങ്ങിയവയുടെ സുരക്ഷ വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ പുനര്‍പരിശോധിക്കാനും സംസ്ഥാന ആഭ്യന്തരവകുപ്പുകളോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it