Flash News

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു
X
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു. ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് പാകിസ്താന്‍ തിരിച്ചുവിളിച്ചത്. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.



ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ ചിലര്‍ ഡല്‍ഹിയില്‍ വച്ച്  പിന്തുടര്‍ന്ന് അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ നേരത്തേ പരാതി നല്‍കിയിരുന്നു. അക്രമത്തിന്റേത് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പാക് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെതുടര്‍ന്നാണ് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതെന്ന് പാകിസ്താന്‍ അറിയിച്ചു.
എന്നാല്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പാകിസ്താനില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ അതൊന്നും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറില്ല. തങ്ങള്‍ ഇതിനെ നയതന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it