ഇന്ത്യയിലെ ഐഎസ് രണ്ടാമന്‍ പ്ലസ്ടു വിദ്യാര്‍ഥി; കള്ളക്കേസെന്ന് മാതാവ്

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ പ്രധാനികളില്‍ ഒരാളെന്ന് പോലിസ് ആരോപിക്കുന്നത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയെന്ന് ആരോപണം. കഴിഞ്ഞ മാസം 22നാണ് ഉത്തര്‍പ്രദേശ് കുശിനഗര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ മഹാരാഷ്ട്ര പോലിസ് ഭീകരവിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തത്.
പിടികൂടിയത് ഐഎസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനിയാണെന്നാണ് എടിഎസിന്റെ വാദം. കുറ്റാരോപിതന്‍ 16 വയസ്സുകാരനാണെന്ന, അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി വിദ്യാര്‍ഥിയെ കുട്ടികളുടെ റിമാന്‍ഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാ ല്‍ ഇദ്ദേഹത്തിന് 22 വയസ്സ് പ്രായമുണ്ടെന്ന് പോലിസ് പറയുന്നു. തന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നും അവന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഈ അടുത്ത് ഒരു സുഹൃത്തില്‍ നിന്നു ലഭിച്ചതാണെന്നും മാതാവ് പറയുന്നു.
പോലിസ് പറയുന്നത് ഈ ഫോണിലൂടെ തന്നെയാണ് വിദ്യാര്‍ഥി ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനായതെന്നാണ്.അവന് ലാപ്‌ടോപോ മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നില്ല. സ്‌കൂളിലേക്കും കോച്ചിങ്ങിനുമല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി വീട്ടില്‍ നിന്നു പുറത്ത് പോവുന്നതു പോലും കുറവായിരുന്നു. ആകെയുണ്ടായിരുന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് കൊടുത്ത മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു. അത് തിരിച്ച് കൊടുക്കാന്‍ ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് എനിക്കുറപ്പാണ്. വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു.
എന്നാല്‍ തങ്ങള്‍ പിടിച്ചിരിക്കുന്നത് ജുനൂദുല്‍ ഖിലാഫെ-ഹിന്ദിന് വേണ്ടി രാജ്യത്താകമാനം രഹസ്യയോഗങ്ങള്‍ നടത്തിയ വ്യക്തിയെയാണെന്ന് എന്‍ഐഎ അവകാശപ്പെടുന്നു.ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യന്‍ സംഘടനയാണ് ജുനൂദുല്‍ ഖിലാഫെ-ഹിന്ദ്.അവനെ ഡോക്ടറാക്ക ണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹമെന്ന് മാതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it