kozhikode local

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരപ്രവര്‍ത്തനമാണ് ബാബരി ധ്വംസനം: കെ കെ അബ്ദുല്‍ ജബ്ബാര്‍

വടകര: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭീകര പ്രവര്‍ത്തനമാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെകെ അബ്ദുല്‍ ജബ്ബാര്‍. 25 നൂറ്റാണ്ട് പിന്നിട്ടിട്ടും ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ സംഘപരിവാര ശക്തികള്‍ക്കെതിരേ നടപടിയെടുക്കാത്തത് ഇന്ത്യക്കാകെ നാണക്കേടാണ്. 17 വര്‍ഷം അന്വേഷണം നടത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്, സംഘപരിവാരമാണ് ഇപ്പോഴും രാജ്യം ഭരിക്കുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യ തകര്‍ച്ചയാണെന്നും, ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മ്മാണം രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്് എഞ്ചിനീയര്‍ എംഎ സലീം അധ്യക്ഷത വഹിച്ചു. വടകര മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍ ബാബരി സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോമ്പാല, പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് സിഎ ഹാരിസ്, മുബാസ് കല്ലേരി(ഐഎന്‍എല്‍), വിപി ലിനീഷ് (ജനതാദള്‍ സെക്കുലര്‍), കെപി അല്‍ഫിയ(പ്രസിഡന്റ്, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് കോഴിക്കോട് ജില്ല), സവാദ് വടകര(എസ്ഡിടിയു), സജീര്‍ വള്ളിക്കാട്, ആദം നാദാപുരം(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), എന്‍ കെ ഹംസ ഹാജി സംസാരിച്ചു.പയ്യോളി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഭരണഘടനയേയും ജനാധിപത്യത്തെയും പാര്‍ലമെന്ററി സംവിധാനത്തേയുമാണ് ഫാഷിസ്റ്റുകള്‍ തകര്‍ത്തിരിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ എ വാസു. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മതേതത്വം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി പയ്യോളിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റിയാടി: എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണീര്‍ പന്തലില്‍ ബാബരി ധര്‍ണ്ണ നടത്തി ധര്‍ണ. ധര്‍ണ എസ്ഡിപഐ കോഴിക്കോട് ജില്ല സിക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാബരി സന്ദേശം മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍എം റഹിം മാസ്റ്റര്‍ നല്‍കി. പോപുലര്‍ ഫ്രണ്ട് കുറ്റിയാടി ഡിവിഷന്‍ പ്രസിഡന്റ് കൂരയില്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സൂപ്പി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, എടി കെ അഷ്‌റഫ് സംസാരിച്ചുവടകര: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തില്‍ അത്യന്തം പ്രകോപനപരമായ രീതിയില്‍ വിഎച്ച്പി നടത്തിയ പോസ്റ്റര്‍ പ്രചരണത്തിനും സ്വഭിമാന ജാഥക്കുമെതിരെ നടപടി സ്വികരിക്കാത്ത പോലിസ് നിലപാടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം കരിദിനമായ ആചരിക്കുന്ന സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണെന്ന് സംഘപരിവാറിന്റെ പരിപാടി തടയാത്തതിലൂടെ വ്യക്തമാകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it