Flash News

ഇന്ത്യയിലെ ഏക അയാട്ട അക്കാദമിയായി അല്‍ഹിന്ദ്‌



കോഴിക്കോട്: രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍, വിദ്യാഭ്യാസമുള്ളവര്‍ക്ക്് തൊഴില്‍ ഇല്ലാത്തതാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്‌നം. ലക്ഷക്കണക്കിന് തൊഴിലുകള്‍ക്ക്് യുവതീയുവാക്കളെ പ്രാപ്തരാക്കുന്നതിന് സ്‌കില്‍ ഡെവലപ്‌മെന്റ് അനിവാര്യമാണ്. എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഇന്ന് ലഭ്യമായിട്ടുള്ള തൊഴിലുകളില്‍  60 ശതമാനം തൊഴിലുകളും ടൂറിസം ഏവിയേഷന്‍ മേഖലയിലാണ്. 2021ഓടു കൂടി  4 ലക്ഷം തൊഴിലവസരങ്ങള്‍ കേരളത്തില്‍ മാത്രം ലഭ്യമാവും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്ടും വയനാടും 300 കോടിയുടെ ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കിയത് ഈ വസ്തുതയ്ക്ക് ആധികാരികത നല്‍കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യം ആവുന്നതോടു കൂടി കേരളം ലോക വ്യോമയാന ഭൂപടത്തില്‍ പ്രത്യേക സ്ഥാനം കൈവരിക്കും. അതുകൊണ്ടു തന്നെ നമ്മുടെ യുവതീ യുവാക്കള്‍ക്ക് ജോലി ലഭിക്കുവാന്‍ ആവശ്യമുള്ള വിദ്യാഭാസം ഈ രംഗത്താണ്.  വ്യോമയാന വിനോദ സഞ്ചാര പഠനങ്ങള്‍ നല്‍കുവാന്‍ ആധികാരികതയുള്ള ഏക സ്ഥാപനം കഅഠഅ (കിലേൃിമശേീിമഹ അശൃ ഠൃമിുെീൃ േഅീൈരശമശേീി) മാത്രമാണ്. അയാട്ട നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലോകത്ത് എല്ലായിടത്തും അംഗീകാരമുള്ളതാണ്. വ്യോമയാന രംഗത്തെ ജോലികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവുന്ന ഒരവസ്ഥ സംജാതമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷവും ലോകത്തിലെ ഏറ്റവും നല്ല പത്തു സ്ഥാപനങ്ങളില്‍ ഒന്നായി  അല്‍ഹിന്ദ് അക്കാദമിയെ അയാട്ട അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം അയാട്ടയുടെ പരമോന്നത ബഹുമതിയായ 'പ്രീമിയര്‍ ക്ലബ് മെംബര്‍ഷിപ് 2017' ലഭിച്ച ഇന്ത്യയിലെ ഏക വിദ്യാഭാസ സ്ഥാപനമാണ് അല്‍ഹിന്ദ് അക്കാദമി.പരിചയ സമ്പന്നരായ അധ്യാപകര്‍, മികച്ച പഠന സംവിധാനങ്ങള്‍, മികവുറ്റ ക്ലാസ് റൂം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഫീസ് എന്നിവ അല്‍ഹിന്ദ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എടപ്പാള്‍, ചാവക്കാട്, കോട്ടക്കല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അല്‍ഹിന്ദ് അക്കാദമി പ്രവര്‍ത്തിച്ചുവരുന്നു.       അഉഢഠ
Next Story

RELATED STORIES

Share it