Kollam Local

ഇന്ത്യയിലാദ്യമായി ബ്രെയില്‍ ലിപി പാഠപുസ്തകം കേരളത്തില്‍: മന്ത്രി സി രവീന്ദ്രനാഥ്‌

കൊല്ലം:  ഒരു പരിമിതിയും വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയില്‍ ടെക്സ്റ്റ് ബുക്ക് ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കൊല്ലം ടൗണ്‍ യു പി എസ്സില്‍ തീര്‍ത്ത ജൈവവൈവിദ്ധ്യ പാര്‍ക്കും ക്ലാസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി ബ്രെയില്‍ പാഠപുസ്തകമിറക്കുന്നതിനൊപ്പം കാഴ്ച പരിമിതര്‍ക്കായി വലിയ അക്ഷരത്തില്‍ അച്ചടിച്ച പുസ്തകങ്ങളുമുണ്ടാകും.   കൂടാതെ കേള്‍വി പരിമിതര്‍ക്കായി പാഠഭാഗങ്ങള്‍ ദൃശ്യവല്‍കരിക്കുകയും ചെയ്യും. ഒരു കുട്ടി പോലും പാര്‍ശ്വവത്കരിക്കപ്പെടരുതെന്ന ലക്ഷ്യമാണ് ഇങ്ങനെ യാഥാര്‍ത്ഥ്യമാവുക. പ്രകൃതിയോട് അടുപ്പമുണ്ടാകുന്ന കുട്ടികള്‍ക്ക് സാമൂഹികബോധം കൂടിയുണ്ടായാല്‍ അവര്‍ ജീവിതവിജയം നേടുമെന്ന് ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അധ്യക്ഷനായി. എം. മുകേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷനിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ ടി ആര്‍ സന്തോഷ് കുമാര്‍, എസ് ജയന്‍, കൗണ്‍സിലര്‍മാരായ ബി ഷൈലജ, എസ് രാജ്‌മോഹന്‍, ഡി സുജിത്ത്, കെ വല്‍സല, ഹെഡ്മാസ്റ്റര്‍ എസ് അജയകുമാര്‍, പിടിഎ ഭാരവാഹികള്‍, അധ്യാപക സംഘടനാ നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it