Flash News

ഇന്ത്യന്‍ ഹോക്കി ടീമിന് ജയം



ഡസ്സല്‍ഡോര്‍ഫ്: ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ആദ്യ ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തെ അട്ടിമറിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യജയം പിടിച്ചത്. 13ാം മിനിറ്റില്‍ ലീഡ് നേടിയ ബെല്‍ജിയത്തിനെതിരേ ആദ്യപകുതി തിരിച്ചടിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ വലയിലെത്തിച്ച് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍, മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷം ബെല്‍ജിയം രണ്ടാം ഗോള്‍ നേടി സമനില പിടിച്ചെടുത്തു. തുടര്‍ന്ന്, 49ാം മിനിറ്റില്‍ രമണ്‍ദീപ് സിങ് മികച്ചൊരു ഗോളിലൂടെ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ 2-1ന് ബെല്‍ജിയത്തോട് അടിയറവ് പറഞ്ഞ ഇന്ത്യ, രണ്ടാം മല്‍സരത്തില്‍ ജര്‍മനിക്കെതിരേ 2-2ന് സമനില കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it