Flash News

ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരേ ലൈംഗികാരോപണം

ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരേ ലൈംഗികാരോപണം
X
Sardara-Singh-india



ലുധിയാന: ഇന്ത്യന്‍ ഹോക്കി താരം സര്‍ദാര്‍ സിങിനെതിരേ വിവാഹം വാഗ്ദാനം ചെയ്ത പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയും അന്താരാഷ്ട്ര ഹോക്കി താരവുമായ യുവതിയാണ് സര്‍ദാര്‍ സിങിനെതിരേ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അണ്ടര്‍ 19 ബ്രിട്ടന്‍ ടീമിലെ അംഗമായ ബ്രിട്ടീഷ് പൗരത്വമുള്ള യുവതിയാണ് ലുധിയാന പോലിസ് സ്‌റ്റേഷനില്‍ സര്‍ദാര്‍ സിങിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

2012 മുതല്‍ സര്‍ദാറുമായി ബന്ധമുണ്ടെന്നും 2014 താന്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുഞ്ഞിനെ അപോര്‍ഷന്‍ ചെയ്യാന്‍ സര്‍ദാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അപോര്‍ഷന്‍ നടത്തി. എന്നാല്‍ പിന്നീട് ശാരീരികമായും മാനസികമായും തന്നെ സര്‍ദാര്‍ പീഡിപ്പിച്ചു. പിന്നീട് തന്നെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയയായിരുന്നുവെന്നും യുവതി പറഞ്ഞു. ലുധിയാന പോലിസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it