Pravasi

ഇന്ത്യന്‍ സ്‌കൂളിന് 240 സീറ്റുകള്‍ കൂടി



ദോഹ: സ്‌കോളേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ  കെജി വിഭാഗത്തിലേക്ക് 240വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പുതുതായി പ്രവേശനം നല്‍കാനുള്ള അനുമതി ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കിന്റര്‍ഗാര്‍ട്ടനിലേക്ക് പ്രവേശനം കാത്തിരിക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്  ആശ്വാസകരമാണ് ഈ വാര്‍ത്ത. നിലവിലുള്ള കാംപസിനോട് ചേര്‍ന്നുള്ള പുതിയ കാംപസിലാണ് ക്ലാസുകള്‍ ആരംഭിക്കുക. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കൃത ക്ലാസ്മുറികളാണ് പുതിയ കെജി വിഭാഗത്തിലും സജ്ജമാക്കിയിരിക്കുന്നത്. പുതിയ കാംപസില്‍ മെയ് 14നാണ് ക്ലാസുകള്‍ തുടങ്ങുക. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനത്തില്‍ മുന്‍ഗണനയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.  കെജി ഒന്നിലേക്ക് അപേക്ഷിക്കാമെന്ന് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലും വ്യക്തമാക്കുന്നു. പ്രൈമറി വിഭാഗത്തിലും സ്‌കൂളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി ലഭിക്കാനിടയുണ്ടെന്നാണ് സുചന. നേരത്തെ പേള്‍ സ്‌കൂളിന്റെ വെസ്റ്റ്‌ബേ സ്‌കൂളിലും പ്രവേശനാനുമതി ലഭിച്ചിരുന്നു. പേള്‍ സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകള്‍ മാത്രമാണുള്ളത്.  ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുകയെന്നത് ഇപ്പോള്‍ ശ്രമകരമായിട്ടുണ്ട്.
Next Story

RELATED STORIES

Share it