World

ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ കാനഡയിലേക്ക് ചേക്കേറുന്നു

ഒട്ടാവ: യുഎസില്‍ കുടിയേറ്റ നിയമം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കര്‍ക്കശമാക്കിയതോടെ കാനഡയിലേക്ക് സാങ്കേതിക വിദഗ്ധരുടെ വന്‍ കുത്തൊഴുക്കാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഫാസ്റ്റ്ട്രാക്ക് വിസാ സമ്പ്രദായവും ഇതിന് ആക്കം കൂട്ടി.പ്രോഗ്രാം വഴി കാനഡയിലേക്ക് ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ക്ക്  വന്‍ തൊഴില്‍ സാധ്യതകളാണ് ലഭിക്കുന്നത്.  പുതിയ വിസാ സമ്പ്രദായം  വഴി 2017 ജൂണ്‍ 12 മുതല്‍ സപ്തംബര്‍ 30 വരെയുള്ള  വിവിധ രാജ്യങ്ങളില്‍ നിന്നായി 2000ത്തോളം സാങ്കേതിക വിദഗ്ധരാണ് രാജ്യത്തെത്തിയത്. ഇന്ത്യയില്‍ നിന്ന് 988 സാങ്കേതിക പേര്‍ ജോലിയില്‍ പ്രവേശിച്ചു. ചൈനയില്‍ നിന്ന് 296 പേരും ഫ്രാന്‍സില്‍ നിന്ന് 92 പേരും ബ്രസീലില്‍ നിന്ന് 75 പേരും ദക്ഷിണകൊറിയയില്‍ നിന്ന് 68 പേരും യുഎസില്‍ നിന്ന് 52 പേരും പുതിയ വിസാ മാര്‍ഗം വഴി എത്തിയെന്നാണ് റിപോര്‍ട്ട്. ഫാസ്റ്റ്ട്രാക്ക് വിസ വഴി കാനഡയില്‍ എത്തുന്നയാള്‍ക്ക് മൂന്നുവര്‍ഷം സ്ഥിരംതാമസത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. കംപ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിനും സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയേഴ്‌സ് എന്നിവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ട്. തങ്ങള്‍ പ്രതീക്ഷച്ചതിനേക്കാള്‍ വന്‍ വിജയമാണ് പുതിയ വിസാ സമ്പ്രദായമെന്ന് കാനഡയുടെ കുടിയേറ്റ വകുപ്പ് മന്ത്രി അഹ്മദ് ഹുസയ്ന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it