World

ഇന്ത്യന്‍ സന്ദര്‍ശനത്തെ പരിഹസിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടോവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍, ട്രൂഡോ അതിനെ ഇപ്പോഴും തമാശയായിട്ടാണ് കാണുന്നത്. മെയ് 26ന് പാര്‍ലമെന്റിന്റെ പ്രസ് ഗാലറിയില്‍ നടന്ന അത്താഴ വിരുന്നിലാണ് ട്രൂഡോ ഇന്ത്യന്‍ സന്ദര്‍ശനത്തെ പരിഹസിച്ചത്.
യാത്രയെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് താന്‍ ഓര്‍ക്കുന്നില്ല. “നാമെല്ലാം നിര്‍ബന്ധമായും ഒരിക്കലെങ്കിലും ഇന്ത്യയില്‍ പോവണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അത് ഒരു വലിയ സിനിമയാണ്'” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, കാനഡയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു സന്ദര്‍ശനം. എന്നാല്‍, അത് അന്ത്യത്തിന്റെ തുടക്കമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ തന്നെ കാര്‍ഷിക മന്ത്രിയായിരുന്നു സ്വീകരിച്ചത്. ചില രസികര്‍ അതിനെ വളരെ വലിയ കരാറായാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തുന്ന വിദേശ രാഷ്ട്രത്തലവന്‍മാരെ സ്വീകരിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡോവിനെ സ്വീകരിക്കാനെത്താതിരുന്നതും ഖാലിസ്ഥാന്‍ വിഘടനവാദികളെ സഹായിക്കുന്നു എന്ന ആരോപണങ്ങളും ഏറെ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it