ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നീട്ടിവച്ചു

ഹൈദരാബാദ്: ജനുവരി 3 മുതല്‍ 7 വരെ ഉസ്മാനിയ സര്‍വകലാശാലയില്‍ നടത്താനിരുന്ന 105ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അനിശ്ചിതകാലത്തേക്ക് നീട്ടി. പരിപാടിക്ക് ആതിഥ്യം വഹിക്കാന്‍ കാംപസിലെ ചില പ്രശ്‌നങ്ങള്‍ മൂലം സാധിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചതായി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അസോസിയേഷന്‍ അറിയിച്ചു. ശാസ്ത്ര കോണ്‍ഗ്രസ്സിന് ആതിഥ്യം വഹിക്കാന്‍ സര്‍വകലാശാല തയ്യാറായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണത്താലാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും വൈസ് ചാന്‍സിലില്‍ എസ് രാമചന്ദ്രം പറഞ്ഞു. ഈ മാസം മൂന്നിന് സര്‍വകലാശാലയിലെ എംഎസ്‌സി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം കാംപസില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു. വൈകാതെ ശാസ്ത്ര കോണ്‍ഗ്രസ്സിന് ആതിഥ്യമരുളാനാവുമെന്ന് സര്‍വകലാശാല പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവര്‍ഷവും ജനുവരി ആദ്യവാരമാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it