Flash News

ഇന്ത്യന്‍ വേലക്കാരിയെ മര്‍ദ്ദിച്ച സ്വദേശി വീട്ടമ്മയ്ക്ക് 2 വര്‍ഷം തടവ്

ദുബയ്: ഇന്ത്യക്കാരിയായ വേലക്കാരിയെ മര്‍ദ്ദിച്ച കേസില്‍ സ്വദേശിയായ വീട്ടമ്മയെ രണ്ട് വര്‍ഷം ജയിലടക്കാന്‍ ദുബയ് ക്രിമിനല്‍ കോടതി വിധിച്ചു. എന്‍.ഡി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന വേലക്കാരിയെ 34 വയസ്സായ വീട്ടമ്മയാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ച് ക്ഷതമേല്‍പ്പിച്ചത്.

മാസങ്ങളായി ഇവരുടെ ഭര്‍ത്താവിന്റെയും 5 കുട്ടികളും അടങ്ങുന്ന കുടുംബത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ ഭക്ഷണം പോലും നല്‍കാതെ രണ്ട് ദിവസം തടങ്കലിടുകയായിരുന്നു. കഴിഞ്ഞ  വര്‍ഷം ജൂലയ് 24 ന് രാത്രി വിവരം കിട്ടിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ വേലക്കാരിയെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കേസന്വേഷണത്തിനെത്തിയ ദുബയ് പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 75 ദിവസത്തെ വിദഗ്ദ്ധചികില്‍സക്ക് ശേഷവും ജോലിക്കാരിയുടെ ശരീരത്തിന് 60 ശതമാനം സ്ഥിരമായ ക്ഷതമുണ്ടായിരുന്നു.

വിധി പ്രഖ്യാപന സമയത്ത് ഹാജരാകാതിരുന്ന സ്വദേശി വീട്ടമ്മയെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it