Cricket

ഇന്ത്യന്‍ വനിതാക്രിക്കറ്റ് കോച്ച് തുഷാര്‍ അരോത്തെ രാജിവച്ചു

ഇന്ത്യന്‍ വനിതാക്രിക്കറ്റ് കോച്ച് തുഷാര്‍ അരോത്തെ രാജിവച്ചു
X


ന്യൂഡല്‍ഹി: തുഷാര്‍ അരോത്തെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് മുഖ്യ പരിശീലകസ്ഥാനത്ത് നിന്നും രാജിവച്ചു. തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ടീം വിടുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വനിതാ ട്വന്റി20 ലോകകപ്പിന് അഞ്ച് മാസം ബാക്കി നില്‍ക്കേയാണ് കോച്ച് വിരമിക്കുന്നത്. എന്നാല്‍ ടീമിനുള്ളിലെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്നാണ് കോച്ച് പുറത്ത് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ കര്‍ക്കശമായ പരിശീലന രീതിയാണ് താരങ്ങള്‍ക്ക് ഇദ്ദേഹം ടീമില്‍ തുടരുന്നതിനുള്ള എതിര്‍പ്പിന് പ്രധാന കാരണം. ഏഷ്യാകപ്പിന്റ ഫൈനലില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. 2008 മുതല്‍ 2012വരെ ടീമിന്റെ പരിശീലനസ്റ്റാഫായ അരോത്തെ കഴിഞ്ഞ വര്‍ഷം പൂര്‍ണിമ റാവുവിന്റെ ഒഴിവിലാണ് വനിതാ ക്രിക്കറ്റ് പരിശീലകസ്ഥാനം ഏറ്റെടുത്തത്. ആ വര്‍ഷത്തെ ലോകകപ്പ് വരെ ഇദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നപ്പോള്‍ ടീം റണ്ണേഴ്‌സ് അപ്പുമായി. ഇതേ തുടര്‍ന്ന് ടീം അധികൃതര്‍ ഇദ്ദേഹവുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it