World

ഇന്ത്യന്‍ വംശജന്‍ മലേസ്യയില്‍ അറ്റോര്‍ണി ജനറല്‍

ക്വലാലംപൂര്‍:  ഇന്ത്യന്‍ വംശജനും അഭിഭാഷകനുമായ ടോമി തോമസിനെ മലേസ്യയിലെ അറ്റോര്‍ണി ജനറലായി നിയമിച്ച് ഉത്തരവായി.
മലേസ്യയിലെ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റേതാണ് ഉത്തരവ്. നിലവിലെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ഏപണ്ടി അലിയെ സ്ഥാനത്തു നിന്നു മാറ്റി, ടോമി തോമസിനെ നിയമിക്കുകയായിരുന്നു.
55 വര്‍ഷത്തിനു ശേഷം മലേസ്യയില്‍ ആദ്യമായാണു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്. അതേസമയം അറ്റോര്‍ണി ജനറല്‍ പദിയിലേക്ക് മതവിശ്വാസിയെ നിയമിക്കണമെന്നു മലേസ്യയിലെ ഗോത്രവര്‍ഗമായ മലയ് ആവശ്യപ്പെട്ടു.
മലേസ്യയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ശതമാനം മലയ് ഗോത്രവര്‍ഗമാണ്. എന്നാല്‍ ടോമി തോമസിന്റെ നിയമനം രാജ്യത്ത്  മതപരമായോ, വംശീയമായോ  പ്രശ്‌നങ്ങള്‍ക്കുകാരണമാവില്ലെന്നു രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it