Flash News

ഇന്ത്യന്‍ വംശജന്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി



ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാവും. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഫൈന്‍ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോക്ക് പ്രധാനമന്ത്രിയാവാനുള്ള സാധ്യത തെളിഞ്ഞത്. നിലവില്‍ അയര്‍ലന്‍ഡിലെ സാമൂഹികക്ഷേമ മന്ത്രിയാണ് ഇദ്ദേഹം.എതിരാളി സൈമണ്‍ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകള്‍ക്കു തോല്‍പിച്ചാണ് ലിയോ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫൈന്‍ഗെയില്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് ലിയോ വരാദ്കര്‍.അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗിയാണെന്നു തുറന്ന് പ്രഖ്യാപിച്ച വ്യക്തി മല്‍സരിക്കുന്നത്. 38കാരനായ വരാദ്കറിന്റെ അച്ഛന്‍ മുംബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ്. സ്വവര്‍ഗവിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്. 2015ലാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വരാദ്കര്‍ സ്വയം പ്രഖ്യാപിച്ചത്.2007ല്‍ പാര്‍ലമെന്റിലെത്തുന്നതുവരെ ഒരു സാധാരണ ഡോക്ടര്‍ മാത്രമായിരുന്നു വരാദ്കര്‍. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു.
Next Story

RELATED STORIES

Share it