ഇന്ത്യന്‍ വംശജനായ യാന്‍ ധന്ത ലിവര്‍പൂളുമായി കരാറിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ യാന്‍ ധന്ത ഇംഗ്ലീഷ് ഫുട്‌ബോളിലെ ഗ്ലാമര്‍ ടീമായ ലിവര്‍പൂളുമായി കരാറിലെത്തി. ലിവര്‍പൂളിനായി കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് യാന്‍.
ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിലെ അംഗമായ 17കാരന്‍ ലിവര്‍പൂളുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.
സ്വാന്‍സി സിറ്റിയുടെ നീല്‍ ടെയ്‌ലര്‍ക്കുശേഷം ഇംഗ്ലണ്ടിലെ മു ന്‍നിര ക്ലബ്ബുകളിലൊന്നുമായി കരാറിലെത്തുന്ന ബ്രിട്ടനിലെ രണ്ടാമത്തെ ഏഷ്യക്കാരന്‍ കൂടിയാണ് യാന്‍. വെസ്റ്റ്‌ബ്രോമില്‍ നിന്ന് 2013 ലാണ് താരം ലിവര്‍പൂളിന്റെ യൂത്ത് അക്കാദമിയിലെത്തിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ യാന്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 16, 17 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it