ഇന്ത്യന്‍ വംശജനായ മകന്റെ കൊലപാതകിയെ കണ്ടെത്താതെ പിതാവ് യാത്രയായി

ലണ്ടന്‍: 17 വര്‍ഷത്തെ നിയമപോരാട്ടത്തില്‍ നീതി ലഭിക്കുന്നതിനു മുമ്പെ സ്‌കോട്ട്‌ലന്‍ഡില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ജീവനക്കാരന്റെ പിതാവ് മരണത്തിനു കീഴടങ്ങി.
1998ല്‍ കൊല്ലപ്പെട്ട മകന്‍ സുര്‍ജിതിന്റെ കൊലപാതകിയെ കണ്ടെത്താന്‍ ഇക്കാലമത്രയും നിയമപോരാട്ടം നടത്തിവരുകയായിരുന്നു പിതാവ് ദര്‍ശന്‍ സിങ് ചോക്കര്‍. അര്‍ബുദബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആമെര്‍ അന്‍വറാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നിയമപോരാട്ടം തുടരുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസിലെ പ്രധാനപ്രതി റോണി കൗള്‍ട്ടറിനെ അടുത്ത വര്‍ഷം വിചാരണ ചെയ്യാനിരിക്കുകയാണ്. നോര്‍ത്ത് ലെണാര്‍ക്ക്‌സ് പ്രവിശ്യയിലെ ഓവര്‍ടൗണ്‍ തെരുവിലാണ് സുര്‍ജിത് കൊല്ലപ്പെടുന്നത്.
ആന്‍ഡ്ര്യൂ കൗള്‍ട്ടര്‍, ഡേവിഡ് മോണ്ടോഗോമറി എന്നിവരെ കൂട്ടുപിടിച്ചാണ് റോണി കൗള്‍ട്ടര്‍ കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് സുര്‍ജിതിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
കൊലപാതകത്തിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം, കൗള്‍ട്ടര്‍ കുറ്റം നിഷേധിക്കുകയാണ്.
Next Story

RELATED STORIES

Share it