Flash News

ഇന്ത്യന്‍ യുദ്ധവിമാനങ്ങളില്‍ ഇനി വനിതാ പൈലറ്റുമാരും

ന്യൂഡല്‍ഹി:ഇന്ത്യന്‍ വായുസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇനി വനിതാ പൈലറ്റുമാരും. യുദ്ധവിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 83 വായുസേന ദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. നേരത്തെ വനിതകള്‍ പൈലറ്റായാല്‍ ഉണ്ടാവുന്ന നിരവധി കാരണങ്ങള്‍ ചൂണ്ടികാട്ടി  ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
ജോലി സ്ഥലങ്ങളില്‍ ഇവര്‍ പീഡനത്തിനിരയാവുമെന്നും യുദ്ധസന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ സഹായകമാവില്ലെന്നുമായിരുന്നു നേരത്തെ ഉണ്ടായ എതിര്‍ കാരണങ്ങള്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാഡമിയുടെ ഈ ബാച്ചില്‍ നിന്നു തന്നെ പൈലറ്റുമാരെ തിരഞ്ഞെടുക്കാനാണ് പുതിയ തീരുമാനം.
നിലവില്‍ 1,500 വനിതകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉണ്ട്. ഇവരില്‍ 94 പൈലറ്റുമാരുമുണ്ട്.
Next Story

RELATED STORIES

Share it