Flash News

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു
X
court

ന്യൂഡല്‍ഹി:ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരായ ആരോപണം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി ഇവരെ വെറുതെ വിട്ടത്. തെഹ്‌സീന്‍ അക്തര്‍,  സിയാഉര്‍ റഹ്മാന്‍ എന്നിവര്‍ ഡല്‍ഹിയില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ഗുഢാലോചന നടത്തി എന്ന ആരോപിച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മറ്റ് അഞ്ചുപേര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും സ്‌ഫോടക വസ്തു നിയമപ്രകാരവും കേസ്സെടുത്തു. സെയ്ദ് മഖ്ബൂല്‍, ഇമ്രാന്‍ ഖാന്‍, ആസാദ് ഖാന്‍, സെയ്ദ് ഫിറോസ്, ഇര്‍ഫാന്‍ മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തത്. ഇവര്‍ക്കെതിരേയുള്ള കേസ്സില്‍ തെളിവുകള്‍ മാര്‍ച്ച് 28ന്  ഹാജരാക്കാന്‍ പോലിസിന് കോടതി നിര്‍ദ്ദേശം നല്‍കി.
ഡല്‍ഹി  പോലിസ് സെപഷ്യല്‍ സെല്ലാണ് ഇവര്‍ക്കെതിരേ കുറ്റമാരോപിച്ചത്. അക്തര്‍, വാഖസ്,മഖ്ബൂല്‍, ഇമ്രാന്‍ എന്നിവര്‍ക്ക് മറ്റ് തീവ്രവാദ കേസുകളില്‍ പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസിന്റെ ആരോപണം. എന്നാല്‍ പ്രതികള്‍ക്കെതിരേ പോലിസിന്റെ കൈയില്‍ യാതൊരു തെളിവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അഖ്തറിന്റെയും വാഖസിന്റെയും അഭിഭാഷകന്‍ എംഎസ് ഖാന്‍ പറഞ്ഞു. 2014 മാര്‍ച്ചിലാണ് അഖ്തറിനെയും വാഖസിനെയും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ കേസന്വേഷണത്തിനിടെയാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it