ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ പിടിയില്‍

മുംബൈ: 2011ലെ മുംബൈ സ്‌ഫോടനപരമ്പരയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് സൈനുല്‍ ആബിദീന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആക്രമണത്തിനു വേണ്ടി സ്‌ഫോടകവസ്തുക്കള്‍ വിതരണം ചെയ്ത ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it