ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്ബാള്‍: കേരള മാസ്റ്റേഴ്‌സ് ജേതാക്കള്‍

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബാളിലെ ഒരു കാലഘട്ടത്തിലെ മിന്നുന്ന താരങ്ങള്‍ ഒരിക്കല്‍കൂടി ബൂട്ടണിഞ്ഞ ഒന്നാമത് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ ആതിഥേയരായ കേരള മാസ്റ്റേഴ്‌സ് ചാംപ്യന്‍മാരായി.  കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബ്ബാണ്  കോഴിക്കോട്ട് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ എസ്ഡിടിയെ പരാജയപ്പെടുത്തിയാണ്  മാസ്റ്റേഴ്‌സ് ചാംപ്യന്‍മാരായത്.
കേരള മാസ്റ്റേഴ്‌സിനായി 35ാം മിനിറ്റില്‍ റിയാസും 40ാം മിനിറ്റില്‍ എ പി നൗഷാദും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. സെമിയില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് കേരള മാസ്റ്റേഴ്‌സ്  ഫൈനലിലെത്തിയത്. കണ്ണൂരാവട്ടെ വള്ളിക്കുന്ന് ഫാല്‍ക്കണ്‍ എഫ്‌സിയെ പരാജയപ്പെടുത്തിയും. കേരള മാസ്റ്റേഴ്‌സിനായി മുന്‍ സന്തോഷ്‌ട്രോഫി താരം സി കെ ജിതേഷും കണ്ണൂരിനായി വിനീഷും കളത്തിലിറങ്ങി. കോച്ച് സി പി എം ഉസ്മാന്‍കോയയും സംഘാടകസമിതി ചെയര്‍മാന്‍ എം പി ഹൈദ്രോസും ട്രോഫികള്‍ സമ്മാനിച്ചു. ഇതോടനുബന്ധിച്ച് കോഴിക്കോട്ടെ മുന്‍ താരങ്ങളും ജേണലിസ്റ്റ് ഫുട്ബാള്‍ ടീമംഗങ്ങളും സൗഹൃദമല്‍സരവും നടത്തി.
മുന്‍ രാജ്യാന്തര താരം പ്രംനാഥ് ഫിലിപ്പ്, കെഎസ്ആര്‍ടിസി താരം സി കെ ജയചന്ദ്രന്‍, എസ്ബിഐ താരം എം പി ഹൈദ്രോസ് തുടങ്ങിയവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരായ മധുസൂദനന്‍ കര്‍ത്ത, വ്യാസ് പി റാം തുടങ്ങിയവര്‍ പന്തുതട്ടി. ഇന്ത്യയൊട്ടാകെയുള്ള വെറ്ററന്‍സ് ഫുട്ബാള്‍ താരങ്ങളുടെ കൂട്ടായ്മയും സൗഹൃദവും ഉദ്ദേശിച്ചാണ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it