Flash News

ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ ആക്രമണങ്ങളെ വാണിജ്യവല്‍ക്കരിക്കരുതെന്ന് പാകിസ്താന്‍

ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ ആക്രമണങ്ങളെ വാണിജ്യവല്‍ക്കരിക്കരുതെന്ന് പാകിസ്താന്‍
X
PEMRA

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം ലാഹോറിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് പാക് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. സംഭവത്തിന് ശേഷം പാക്കിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സംഭവങ്ങളെ നിരുത്തരവാദപരമായും അമിത ആവേശത്തിലും കൈകാര്യം ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്ന അതോറിറ്റി കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ നടന്ന ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി പാക്കിസ്താന്‍ മാധ്യമങ്ങല്‍ പിന്തുടരണമെന്നും ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ സംഭവങ്ങളെ വാണിജ്യ വല്‍ക്കരിക്കരുതെന്നുമാണ് നിര്‍ദ്ദേശം.  റെഗുലേറ്ററി അതോറിറ്റിയുടെ ജനറല്‍ മാനേജര്‍ ഫക്രുദ്ദീന്‍ മുഗള്‍ ആണ് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it