World

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയക്കുമെന്ന് ഫ്രാന്‍സ്

പാരിസ്: സമുദ്രയാത്രാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയക്കുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി. തെക്കന്‍ ചൈന കടലില്‍ ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് ഫ്‌ളോറന്‍സ് പാര്‍ലിയുടെ പ്രസംഗം.
കടലില്‍ സ്വതന്ത്രയാത്രയ്ക്ക് തടസ്സംസൃഷ്ടിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ ഫ്രാന്‍സ് മുന്‍നിരയിലുണ്ടാവുമെന്നും ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ചൈനയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. തര്‍ക്കം നിലനില്‍ക്കെ സമുദ്രയാത്ര നടത്തി നമ്മുടെ സ്വാതന്ത്ര്യമെന്താണെന്ന് അവര്‍ക്കു കാണിച്ചുകൊടുക്കണമെന്നും അവര്‍ പറഞ്ഞു.
ദക്ഷിണ ചൈനാ സമുദ്രത്തിലൂടെ ഫ്രഞ്ച് ഹെലികോപ്റ്റര്‍ വാഹക കപ്പല്‍ കഴിഞ്ഞ മെയില്‍ യാത്രചെയ്തിരുന്നു. ആധിപത്യം നേടാനുള്ള ശ്രമങ്ങളില്‍ നിന്ന് കടലിനെ സംരക്ഷിക്കേണ്ടത് ഫ്രാന്‍സ്, ആസ്‌ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it