World

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന 10 ഭൂകമ്പമാപിനികള്‍ സ്ഥാപിച്ചു

ബെയ്ജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന  ഭൂകമ്പങ്ങളും സ്‌ഫോടനങ്ങളും അളക്കുന്ന 10 ഭൂകമ്പമാപിനികള്‍ സ്ഥാപിച്ചു. ചൈനയുടെ 49ാമതു പര്യവേഷണ സംരംഭമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടം ഭൂകമ്പമാപിനികള്‍ സ്ഥാപിച്ചത്. അഞ്ചെണ്ണം കൂടി സ്ഥാപിക്കാന്‍ പദ്ധതിയു—ണ്ടെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
ബോട്ടം സീസ്‌മോ മീറ്ററുകള്‍ക്ക് ദീര്‍ഘകാലം ആഴക്കടലിലെ ഭൂകമ്പങ്ങളും സ്‌ഫോടനങ്ങളും രേഖപ്പെടുത്താന്‍ സാധിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജുന്‍ഹുയ മേഖലയില്‍ ആദ്യമായാണു ചൈന ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുന്നതെന്നു ക്യൂ ലി അറിയിച്ചു. ലോങ്ഖി, യുഹ്വാങ്, ദ്വാന്‍കിയോ ഹൈട്രേ തെര്‍മല്‍ ഫീല്‍ഡുകള്‍ക്ക് സമീപമാണു സീസ്‌മോ മീറ്ററുകള്‍ സ്ഥാപിച്ചതെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it