World

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവവിമുക്തമേഖല ആവശ്യപ്പെട്ട് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യ വിന്യസിച്ച ആണവ മിസൈലുകള്‍ 32 രാജ്യങ്ങള്‍ക്കു ഭീഷണിയെന്നു പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യന്‍ സമുദ്രം ആണവമുക്തമേഖലയായി പ്രഖ്യാപിക്കാന്‍ യുഎന്‍ പൊതുസഭയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പാകിസ്താന്‍ സെനറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സമുദ്രതീരത്തുള്ള ആണവഭീഷണി നേരിടുന്ന 32 രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കി ഈ വിഷയം ലോകശക്തികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പാകിസ്താന്‍ മുന്‍കൈയെടുക്കണം. ഇന്ത്യന്‍ സമുദ്രത്തെ ആണവവല്‍ക്കരിക്കുതിനുള്ള ഇന്ത്യയുടെ നീക്കത്തിലെ അപകടങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണു ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it