ഇന്ത്യന്‍ ഭൂഗര്‍ഭജലത്തില്‍ വന്‍തോതില്‍ യുറേനിയം സാന്നിധ്യമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭജലത്തില്‍ വന്‍തോതില്‍ യൂറേനിയം സാന്നിധ്യമെന്നു പഠനം. അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയിലെ ഗവേഷകരാണ് യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.
രാജസ്ഥാനിലെയും ഗുജറാത്തിലെയും 324ഓളം കിണറുകളിലെ ജലത്തില്‍ അപകടകരമാംവിധം യൂറേനിയം അടിഞ്ഞുകിടക്കുന്നുണ്ട്. ഇത് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിലും വളരെയധികം കൂടുതലാണ്. ഒരുലിറ്റര്‍ കുടിവെള്ളത്തില്‍ 30 മൈക്രോഗ്രാം യുറേനിയമാണ് അനുവദനീയമായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ഭൂഗര്‍ഭജലത്തില്‍ ഇതിനും മുകളിലാണ് യുറേനിയം സാന്നിധ്യം.
അമിതമായ ഭൂഗര്‍ഭ ജല ചൂ ഷണവും പരിസ്ഥിതി മലിനീകരണവുമാണ് യുറേനിയത്തിന്റെ അളവ് അപകടകരമാംവിധം ഉയരാനുള്ള കാരണമായി കണക്കാക്കുന്നത്.
കുടിവെള്ളത്തിലെ അമിത യുറേനിയം വൃക്കരോഗങ്ങള്‍ക്കു കാരണമാവും. രാജസ്ഥാനില്‍ നിലവില്‍ മൂന്നു കിണറുകളില്‍ ഒന്നുവീതം അമിത യുറേനിയം സാന്നിധ്യമുണ്ട്. 20 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒമ്പത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് കൂടുതലാണ്.
ഭൂഗര്‍ഭജലത്തിന്റെ അമിത ഉപയോഗം ഭൂമിക്കടിയിലെ ജലത്തിന്റെ അളവ് കുറയ്ക്കുന്നു. ഭൂമിക്കടിയിലെ പാറക്കെട്ടുകളിലാണ് യുറേനിയം അടങ്ങിയിരിക്കുന്നത്.
ജലം താഴുമ്പോള്‍ ഉണ്ടാകുന്ന പ്രസരണം വഴിയാണ് ജലത്തിലേക്ക് യുറേനിയം പടരുന്നത്.
Next Story

RELATED STORIES

Share it