Gulf

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ദമ്മാമില്‍ ഊഷ്മള വരവേല്‍പ്പ്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ദമ്മാമില്‍ ഊഷ്മള വരവേല്‍പ്പ്
X


ദമ്മാം: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ കപ്പിന്റെ ഗ്രൂപ്പ് ഡി യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ദമ്മാമിലെത്തിയ ഇന്ത്യയുടെ അണ്ടര്‍19 ഫുട്‌ബോള്‍ ടീമിന് ഊഷ്മള വരവേല്‍പ്പ്. ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ സൗദി കായിക മന്ത്രാലയ പ്രതിനിധികള്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. കോച്ച് മൊറാഡ്, ടീം മാനേജര്‍ വേലുവടക്കം 25 അംഗങ്ങള്‍ അടങ്ങുന്നതാണ് ടീം. സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ സലാം കണ്ണിയന്‍, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, മറ്റു ഭാരവാഹികളായ മുജീബ് കളത്തില്‍, സക്കീര്‍ വള്ളക്കടവ്, റിയാസ് പറളി, സമീര്‍ സാം, മണി പത്തിരിപ്പാല, അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട് എന്നിവര്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വേണ്ടി പൂക്കള്‍ നല്‍കി സ്വീകരിച്ചു. നല്ല വിജയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം മല്‍സരത്തിനിറങ്ങുന്നതെന്് ടീമിലെ ഏക മലയാളി താരം രാഹുല്‍ പറഞ്ഞു. ഖത്തറില്‍ സൗഹൃദ മല്‍സരം കഴിഞ്ഞതിന് ശേഷം കുവൈത്ത് വഴിയാണ് ടീം സൗദിയിലെത്തിയത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയത്തില്‍ നാളെ വൈകീട്ട് ഏഴിന് സൗദി അറേബ്യയുമായാണ് ആദ്യ മല്‍സരം. തുടര്‍ന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് നാല് മണിക്ക് യെമന്‍, തുര്‍ക്‌മെനിസ്താന്‍ ടീമുകളുമായും മാറ്റുരയ്ക്കും. മല്‍സരം കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it