Flash News

ഇന്ത്യന്‍ പൗരന്റെ അറസ്റ്റ് : കോണ്‍സുലര്‍ സഹായം തേടി ഇന്ത്യ



ന്യൂഡല്‍ഹി: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ അറസ്റ്റിലായ ശെയ്ഖ് നാബി അഹ്മദിന് ഇന്ത്യന്‍ കോണ്‍സുലറിന്റെ സഹായം നല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. മെയ് 19നായിരുന്നു ഇന്ത്യന്‍ പൗരനായ നാബി അറസ്റ്റിലായത്. ഇസ്‌ലാമാബാദിലെ എഫ് 8 മേഖലയില്‍ വച്ചു നാബിയെ പോലിസ് പരിശോധനയ്ക്കായി പിടിച്ചുനിര്‍ത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റെന്നായിരുന്നു ഇസ്‌ലാമാബാദ് പോലിസ് അറിയിച്ചത്.
Next Story

RELATED STORIES

Share it