Flash News

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം : പാകിസ്താന്റെ അവകാശവാദം ഇന്ത്യ തള്ളി



ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യന്‍ സൈന്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലെ ബങ്കറുകള്‍ ആക്രമിച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നാണ് പാകിസ്താന്‍ അവകാശപ്പെട്ടത്. ഈ ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പാകിസ്താന്‍ സൈന്യം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഈ അവകാശവാദങ്ങള്‍ തെറ്റാണെന്നും വീഡിയോ വ്യാജമാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്നലെ 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന അതിര്‍ത്തിക്കപ്പുറത്തേക്കുള്ള വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും വീഡിയോയില്‍ അവകാശപ്പെടുന്നു. ടാട്ട പാനി സെക്ടറിലെ ഇന്ത്യന്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും വീഡിയോയലുണ്ട്.
Next Story

RELATED STORIES

Share it